തൂഫാൻ 2.0 ദ നാർക്കോ ഹണ്ട്

September 29, 2026

ഓപ്പറേഷന്‍ തൂഫൻ രണ്ടാം ഘട്ടം ദ നാർക്കോ ഹണ്ട്

2026 സെപ്റ്റംബർ 28 ന് രാവിലെ 11 മണിയ്ക്ക് ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് രണ്ടാം ഘട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28-09-2026 ന് മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ച് രാവിലെ 11.00 മണിക്ക് ബഹു.കേരളാ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു സമാന്തര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി കവിയൂർ ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് ഇതേ സമയത്ത് തൂഫാൻ പതാക ഉയര്‍ത്തി അതിനു ശേഷം തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയർ പ്രഖ്യാപനം, തൂഫാന്‍ വാരിയർ ബാഡ്ജ് വിതരണം എന്നിവ നടത്തി. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഗീത അപ്പുക്കുട്ടൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ശ്രീ. രാജേഷ് കുമാർ കെ. റ്റി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ശ്രീ. കവിയൂർ ശിവപ്രസാദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവല്ല എസ്. എച്ച. ഒ ശ്രീ. റിയാസ് ആർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ബിജു റ്റി ജോർജ്ജ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി. സ്വപ്ന അനീഷ് കുമാർ, ശ്രീമതി. ബീനാ സി ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. റേയ്ച്ചൽ വി മാത്യു, ശ്രീ. വർഗ്ഗീസ് പി ഹാനോക്ക്, ശ്രീ. സി.ജി ഫിലിപ്പ്, ശ്രീ. പ്രകാശ് എം കെ, ശ്രീമതി. എലിസബത്ത് മാത്യു, എം കെ, ശ്രീമതി. മറിയക്കുട്ടി കെ സി, ശ്രീമതി ആഷാ ദേവസ്യ, ശ്രീ. ബാബുരാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ജെ ഗിരീഷ് കുമാർ , എന്നിവർ പങ്കെടുത്തു. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍,ആശാ വര്‍ക്കര്‍മാര്‍,അങ്കണവാടി വര്‍ക്കര്‍മാര്‍,യുവജനങ്ങള്‍,മറ്റ് സന്നദ്ധ സംഘടനാ അംഗങ്ങള്‍,അധ്യാപകര്‍,സര്‍വ്വീസ് പെന്‍ഷനര്‍മാര്‍,പൊതു ജനങ്ങള്‍ എന്നിവർ പങ്കെടുത്തു

തൂഫാൻ 2.0 ദ നാർക്കോ ഹണ്ട്
തൂഫാൻ 2.0 ദ നാർക്കോ ഹണ്ട്
തൂഫാൻ 2.0 ദ നാർക്കോ ഹണ്ട്