സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
ഗീത അപ്പുക്കുട്ടൻ
പ്രസിഡൻ്റ്
രാജേഷ് കുമാർ കെ റ്റി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സ്വപ്ന അനീഷ് കുമാർ
ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മണിരാജ് പുന്നിലം
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബീനാ സി ജോൺ
ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ജെ ഗിരീഷ് കുമാർ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കവിയൂർ ഗ്രാമപഞ്ചായത്ത്അടിസ്ഥാന വിവരങ്ങൾസമഗ്ര വികസനത്തിനും ജനക്ഷേമത്തിനും പ്രതിജ്ഞാബദ്ധമായ ഗ്രാമപഞ്ചായത്ത്പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ സ്ഥലംകവിയൂർ ജില്ലപത്തനംതിട്ട താലൂക്ക്തിരുവല്ല ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി വാർഡുകൾ14 രൂപീകരിച്ച വർഷം1953 വിസ്തീർണ്ണം12.67 ച.കി.മീ. ജനസംഖ്യ16,852 പാർലമെന്റ് നിയോജക മണ്ഡലംപത്തനംതിട്ട അസംബ്ലി നിയോജക മണ്ഡലംതിരുവല്ല1953സ്ഥാപിതമായ വർഷം14വാർഡുകൾ16,852ജനസംഖ്യകവിയൂർ ഗ്രാമപഞ്ചായത്ത്Pathanamthitta District • Kerala